പഴയ ചണത്തിന്റെ ചാക്ക് കൊണ്ടൊരു പൈജാമ തുന്നിയാലോ. അയ്യോ അത് ധരിക്കാന്‍ സാധിക്കുമോ എന്നായിരിക്കും അല്ലെ അടുത്ത ചോദ്യം. ഇത്തരത്തില്‍ ചാക്ക് കൊണ്ട് നിര്‍മ്മിച്ച പൈജമയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോയ്ത്രയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാവാള, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ചണത്തിന് ചാക്കുകൊണ്ടാണ് പൈജാമ നിര്‍മ്മിച്ചിരിക്കുന്നത്. ചണത്തിന്റെ ചാക്കിന് മുകളില്‍ കാണുന്ന നീല നിറത്തിലുള്ള എഴുത്തും ഈ പൈജാമയ്ക്ക് മുകളില്‍ കാണാന്‍ സാധിക്കും. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. പലര്‍ക്കും ഇത് ധരിക്കാന്‍ സാധിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ഇതൊക്കെ വെറും ഷോ അല്ലെ എന്ന് ചോദിക്കുന്നവരും ഉണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?