കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് യുവനടി അപമാനിക്കപ്പെട്ടു

  • 18/12/2020

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വെച്ച് അപമാനിക്കപ്പെട്ടതായി യുവനടിയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എന്നാല്‍ അപമര്യാദയായി പെരുമാറിയ അവരോട് തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും അതില്‍ തനിക്ക് ദുഖഃമുണ്ടെന്നും നടി പറയുന്നു. 

ഷോപ്പിംഗ് മാളിലെ തിരക്കനിടയില്‍ യുവാക്കള്‍ തന്റെ ശരീരഭാഗത്ത് സ്പര്‍ശിച്ചു. സാധനങ്ങള്‍ വാങ്ങി പണം അടയ്ക്കാന്‍ ചെന്നപ്പോഴും അവര്‍ തന്നെ പിന്തുടര്‍ന്ന് വന്ന് സംസാരിക്കാന്‍ ശ്രമിച്ചു. തന്റെ അനുജത്തിയും ഇതെല്ലാം കാണുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ആ സമയത്ത് ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ല എന്നും നടി പറയുന്നു.

Related Articles