മോഹന്‍ലാലിന്റെ മകള്‍ക്ക് എതിരെ സൈബര്‍ ആക്രമണം

  • 19/12/2020


നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്ക് എതിരെ സൈബര്‍ ആക്രമം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് വിസ്മയയെ അധിക്ഷേപിച്ചുകൊണ്ടുള്ള അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യായമത്തിലൂടെ താന്‍ തടി കുറച്ചതിന്റെ ചിത്രമായിരുന്നു വിസ്മയ പങ്കുവെച്ചത്. തടി കുറയുന്നതിന് മുന്‍പുള്ള ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു. 

അതിനിവള്‍ പെണ്ണാണോ എന്ന് പോലും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ പേര് ഉള്‍പ്പെടുത്തിയും മോശം കമന്റുകളും ഫോട്ടോയ്ക്ക് താഴെ ഉണ്ട്. വിസ്മയയുടെ ശരീര ഭാഗങ്ങളെക്കുറിച്ചും പരീശീലകനെക്കുറിച്ചുമാണ് ചിലര്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles