ഇത് പുതുചരിത്രം; മിസ് യൂണിവേഴ്സ് നേപ്പാൾ ഫൈനലിസ്റ്റ് പട്ടികയിൽ ട്രാൻസ്‌ജെൻഡർ

  • 30/12/2020



മിസ് യൂണിവേഴ്സ് നേപ്പാൾ മത്സരത്തിൽ ട്രാൻസ്
ജെൻഡറും. ഏഞ്ചൽ ലാമ സാഷൈസ് ആണ് ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്നത്. ഹിമാലയൻ രാജ്യങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ ട്രാൻസ് വ്യക്തിത്വമാണ് ഏഞ്ചൽ.

'ആത്മവിശ്വാസവും, സൗന്ദര്യവും, ആത്മധൈര്യമുമുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന 18 നും 28 നും ഇടയിൽ പ്രായമായ ആർക്കും സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാം. ഞാൻ മിസ് യൂണിവേഴ്സ് നേപ്പാളിൽ പങ്കെടുക്കാൻ എത്തിയത് സമൂഹത്തിലെ വ്യത്യസ്തരായ ആളുകളുടെ പ്രതിനിധിയായാണ്.'- ഏഞ്ചൽ പറയുന്നു.

 പതിനേഴ് പേരാണ് ഏഞ്ചലിനൊപ്പം ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.

Related Articles