സന്തോഷ്‌ ശിവന്റെ ബോളിവുഡ് ചിത്രത്തിൽ വിജയ് സേതുപതി

  • 30/12/2020

സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ തമിഴ്നടൻ വിജയ് സേതുപതിയും. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ലോകേഷ് കനകരാജിന്റെ മാനനഗരം എന്ന ചിത്രമാണ് സന്തോഷ്‌ ശിവൻ ഹിന്ദിയിൽ എടുക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ മാനനഗരത്തില്‍ നടന്‍ സുദീപ് കിഷന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വിക്രാന്ത് മസേ ആണ് ഹിന്ദിയില്‍ അവതരിപ്പിക്കുക. സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.

12 വർഷത്തിന് ശേഷം സന്തോഷ്‌ ശിവൻ ഹിന്ദിയിൽ സംവിധായകന്റെ കുപ്പായമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്‌.
2008-ല്‍ റിലീസ് ചെയ്ത തഹാന്‍ ആണ് സന്തോഷ് ശിവന്‍ ഒടുവില്‍ ഒരുക്കിയ ബോളിവുഡ് ചിത്രം.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പേര് ന്യൂ ഇയറിന് പുറത്തുവിടും.

Related Articles