കോവിഡിനിടയിൽ അക്ഷയ്കുമാറിന്റെ പ്രതിഫലം കൂട്ടൽ

  • 31/12/2020


സിനിമ മേഖലയിലെ കോവിഡ് പ്രതിസന്ധി മറികടക്കാൻ താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് നിർമാതാക്കളുടെ സംഘടന. എന്നാൽ ഇതിലൊന്നും താനില്ലെന്ന മട്ടിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.
വീണ്ടും പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ്.പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ട്.

ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ   അക്ഷയ് കുമാർ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയർത്തിയിരുന്നു. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങിയതായാണ് സൂചന. താരമൂല്യവും ബോക്സോഫീസിൽ തുടർച്ചയായി വലിയ വിജയങ്ങൾ നടൻ നേടുന്നതിനാലും നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ട്

Related Articles