അഹാന കൃഷ്ണകുമാറിന് കോവിഡ്

  • 31/12/2020


തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചത്.

കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട്ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം", എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷ ചിത്രങ്ങളിൽ അഹാന ഉണ്ടായിരുന്നില്ല. ഇക്കാര്യം കമന്‍റുകളില്‍ പലരും ഉന്നയിക്കുകയും ചെയ്തിരുന്നു. 

Related Articles