കെജിഎഫ്-2 കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ്

  • 05/01/2021



കേരളത്തിൽ  റോക്കി ഭായിയുടെ രണ്ടാം വരവിന് അരങ്ങൊരുക്കുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജ് പ്രോഡക്ഷൻസാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനും കെജിഎഫിന്റെ ആരാധകനാണെന്നും റോക്കിഭായ്‌യുടെ രണ്ടാം വരവിനായി കാത്തിരിയ്ക്കുകയാണെന്നും പൃഥ്വി കുറിച്ചു.
Screenshot_20210105-214106_Chrome.jpg

ഞാനും കെജിഎഫിന്റെ വലിയ ആരാധകനാണ്. ലൂസിഫര്‍ ഇങ്ങിയതിന് ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് പൃഥ്വി പറഞ്ഞു.


Related Articles