വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു

  • 11/01/2021



റിലീസിന് മുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെ ചോര്‍ന്നതാണെന്നാണ് സംശയം. വിതരണക്കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

നാളെയാണ് വിജയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ ആരും ഷെയര്‍ ചെയ്ത് കാണരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു. ഒന്നരവര്‍ഷത്തെ അധ്വാനമാണ് ചിത്രമെന്നും ലോകേഷ് പറഞ്ഞു.

Related Articles