കുഞ്ഞിന്റെ ചിത്രം പകർത്തരുത്; പാപ്പരാസികളോട് അഭ്യർത്ഥനയുമായി കോഹ്‌ലി;കൂടെ സ്വീറ്റ് ബോക്സും

  • 15/01/2021




അ​നു​ഷ്ക-​കോഹ്‌ലി ദ​മ്പതി​ക​ൾ​ക്ക് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. കുഞ്ഞിന്റെ ചിത്രം പകർത്തി വൈറലാക്കാൻ ആണ് പാപ്പരാസികളുടെ അടുത്ത ലക്ഷ്യം. എന്നാൽ കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ക​ർ​ത്ത​രു​തെ​ന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് കോഹ്‌ലിയും അനുഷ്കയും.

“”ഹാ​യ്, ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി. ഈ ​സു​പ്ര​ധാ​ന സ​ന്ദ​ർ​ഭം നി​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്.

മാ​താ​പി​താ​ക്ക​ളെ​ന്ന നി​ല​യി​ൽ, നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ​ക്ക് ഒ​രു ല​ളി​ത​മാ​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു, ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്… ”എ​ന്നാ​യി​രു​ന്നു ഇ​വ​ർ കു​റി​ച്ച​ത്.

കത്തിനൊപ്പം സ്വീറ്റ് ബോക്സും പാപ്പരാസികൾക്ക് സമ്മാനമായി നൽകിയിട്ടുണ്ട്.

Related Articles