ബോളിവുഡില്‍ വീണ്ടും ദുല്‍ഖര്‍; ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രം മാര്‍ച്ചില്‍ തുടങ്ങും

  • 19/01/2021



ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്. വരുന്ന മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും പൂര്‍ത്തിയായെന്നും ലോക്ക്ഡൗണ്‍ കാലത്തെ ആശയമാണ് സിനിമയിലേക്കെത്തിച്ചതെന്നും ബാല്‍ക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നാണ് ബാല്‍കിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

2018ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്‍ ചിത്രം 'കര്‍വാന്‍' ആയിരുന്നു ദുല്‍ഖറിന്റെ കന്നി ബോളിവുഡ് ചിത്രം. പിന്നാലെ 'സോയ ഫാക്ടര്‍' പുറത്തുവന്നു. ചീനി കം, പാ, പാഡ്മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാല്‍കി.

Related Articles