ഒരൊറ്റ കണ്ണിറക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ ലെഹങ്കയിലുള്ള പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്രൗണ്‍ നിറത്തിലുള്ള ലെഹങ്കയണിഞ്ഞ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രാജകുമാരിയെ പോലെ എന്നാണ് ചിത്രങ്ങള്‍ കണ്ട് പലരും പറഞ്ഞത്. നിരവധിപ്പേര്‍ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. കലംകാരി ഡിസൈനോട് സാദൃശ്യമുള്ള ലെങ്കയുടെ ടോപ്പിന്റെ ഡീപ്പ് നെക്കാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ ചിലരെയാകട്ടെ അതാണ് ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ പലരും മോശമായ കമന്റുകള്‍ ചെയ്തു. എന്നാല്‍ ഇത് തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും താന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നുപോകാറുണ്ട് എന്നുമാണ് താരം നല്‍കിയ മറുപടി. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ തനിക്ക് അഭിമാനമുണ്ട് എന്നും പ്രിയ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?