നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ദി ഗേറ്റ് ഇന്ത്യൻ കിച്ചൻ' വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വന്തം അഭിപ്രായം തുറന്നുപറയാൻ ആകാതെ അടുക്കളയിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രതീകമായാണ് നിമിഷ എത്തിയത്. അതിനൊപ്പം തന്നെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യവും ചിത്രം ഉയർത്തിക്കാണിക്കുന്നുണ്ട്.ലൈംഗിക ബന്ധത്തിലെ അസംതൃപ്തി അറിയിക്കുന്ന നിമിഷയും അതിനോടുള്ള സുരാജിന്റെ പ്രതികരണവുമാണ് ചിത്രത്തിലുള്ളത്. അതിനിടെ നിമിഷ പറയുന്ന ഒരു വാക്കിന് പിന്നാലെയാണ് ഇപ്പോൾ മലയാളികൾ. ഫോർപ്ലേ... സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.ഫോർപ്ലേ വേണമെന്നാണ് നായികയുടെ ആവശ്യം. എന്നാൽ ഇതിനോട് തിരിഞ്ഞു കിടക്കുകയാണ് നായകൻ. എന്നാൽ ഈ വാക്കിന്റെ അർഥം മിക്കവർക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിൾ സേർച്ചിന്റെ സഹായം തേടാൻ തുടങ്ങിയത്. ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. ചിലർ ഫോർപ്ലേയുടെ മലയാളം അർത്ഥവും അന്വേഷിക്കുകയാണ്. സിനിമ പുറത്തിറങ്ങിയതോടെ ഇതിനോടകം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സ്വന്തം അനുഭവക്കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. ഫോർപ്ലേയെ കുറിച്ചും വിശദമായ കുറിപ്പുകൾ എഴുതിയവരും നിരവധിയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?