നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ കോടതി വിസ്തരിക്കും

  • 22/01/2021




നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിച്ചിരിക്കുകയാണ്. ഈ മാസം 28ന് കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കോടതി വിസ്തരിക്കാനൊരുങ്ങുകയാണ്. അടുത്ത മാസം രണ്ടിന് സംവിധായകന്‍ നാദിര്‍ഷയെയും കോടതി വിസ്തരിക്കും.

കേസിലെ പ്രൊസിക്യൂട്ടര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വിചാരണ മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് കേസില്‍ വിസ്താരം പുനഃരാരംഭിച്ചിരിക്കുന്നത്.

സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടന്‍ ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ മൊഴി മാറ്റി പറഞ്ഞത്.
ഇതിനെ തുടര്‍ന്ന ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് കോടതി നടപടിയില്‍ സംശയം പ്രകടിപ്പിച്ച്‌ പ്രോസിക്യൂട്ടര്‍ രാജിവച്ചത്. പിന്നാലെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു.

Related Articles