തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്‌തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രിയില്‍നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനു പകരം ജേതാക്കള്‍ മേശപ്പുറത്തുനിന്ന് "ഏറ്റെടുക്കുക"യായിരുന്നു.പുരസ്‌കാരവിതരണത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോള്‍ അദ്ദേഹംതന്നെയാണ് ഈ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന്, ചലച്ചിത്ര അക്കാഡമി അധ്യക്ഷന്‍ കമല്‍ മേശപ്പുറത്തുവച്ച പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ ഓരോരുത്തരായെത്തി എടുത്തു.സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി (മികച്ച നടന്‍, നടി), സ്വാസിക (സ്വഭാവനടി), ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകന്‍), നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ (പ്രത്യേക ജൂറി പരാമര്‍ശം) എന്നിവര്‍ പുരസ്‌കാരം സ്വീകരിച്ചു.സംസ്‌ഥാനസര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരനുവേണ്ടി കെ. ജയകുമാര്‍ കൈപ്പറ്റി. സ്വഭാവനടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്ബളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി. നാരായണനാണു വാങ്ങിയത്.ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്‌റ്റാമ്ബിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, പോസ്‌റ്റ് മാസ്‌റ്റര്‍ ജനറല്‍ മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്ബാട്ട്, ഡോ: രാജകൃഷ്‌ണന്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?