സിനിമയിൽ അഭിനയിച്ചതോടെ അവർ എന്നെ ജോലിക്കെടുക്കാതെയായി:നഞ്ചയമ്മ

  • 30/01/2021


പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന ഗാനം ഇന്നും പ്രേഷകര്‍ക്ക് പ്രിയങ്കരമാണ്. നഞ്ചിയമ്മ എന്ന കലാകാരി പാടിയ ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും നഞ്ചിയമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ദുരിതത്തിലാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്.

അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ ആയിരുന്നു നഞ്ചിയമ്മയ്ക്ക് ലഭിച്ച പ്രതിഫലം. എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രതിഫലമായി ആയിരമോ രണ്ടായിരമോ കിട്ടുന്നുള്ളുവെന്ന് നഞ്ചിയമ്മ പറയുന്നു.

അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ ഇത്ര രൂപ വേണമെന്ന് അങ്ങോട്ട് ആവശ്യപ്പെടും. കാരണം എന്റെ എല്ലാ ജോലികളും മാറ്റി വെച്ചിട്ടാണ് പോകുന്നത്. അപ്പോള്‍ ലഭിക്കുന്ന നിസാര പൈസ ചെലവിനുള്ളതിനു പോലും തികയില്ലെന്നു നഞ്ചിയമ്മ പറയുന്നു.

എന്റെ  പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും'. നഞ്ചിയമ്മ ചോദിക്കുന്നു.

Related Articles