എന്തിരൻ കഥ മോഷ്ടിച്ചു; ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

  • 31/01/2021



ചെന്നൈ: സംവിധായകന്‍ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. യന്തിരന്‍ സിനിമയുടെ കഥ മോഷ്ടിച്ചെന്ന കേസിലാണ് നടപടി. എഴുത്തുകാരനായ അരൂര്‍ തമിഴനാണ് ഷങ്കറിനെതിരെ പരാതി നല്‍കിയത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്.

തന്റെ കഥയായ ജിഗൂബയാണ് ഷങ്കര്‍ യന്തിരനാക്കിയതെന്നാണ് അരൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 1996ലാണ് ഈ കഥ പുറത്തിറങ്ങിയത്. 2010ലാണ് രജനികാന്തിനെ നായകനാക്കി യന്തിരന്‍ ഷങ്കര്‍ പുറത്തിറക്കുന്നത്.

2010 നല്‍കിയ കേസില്‍ പത്ത് വര്‍ഷമായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018ല്‍ യന്തിരന്റെ രണ്ടാം ഭാഗവും വന്നിരുന്നു.

Related Articles