' സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ ' നായകൻ ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു

  • 06/02/2021


ലോസ് ആഞ്ചലോസ്: കനേഡിനയൻ നടനും ഓസ്‌കാർ ജേതാവുമായ കിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു. 91 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മാനേജർ ലോ പിറ്റാണ്‌ മരണവിവരം സ്ഥിരീകരിച്ചത്‌. നായകനായും മറ്റും അമ്പതോളം വർഷം സിനിമയിൽ സജീവമായിരുന്നു. രണ്ട്‌ എമ്മി അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ അഞ്ച്‌ പതിറ്റാണ്ട്‌ നീണ്ട സിനിമ ജീവിതത്തിൽ അദ്ദേഹത്തെ തേടിയെത്തി‌. സംഗീതത്തിന്‌ ഏറെ പ്രധാന്യം നൽകി നിർമിച്ച 1965ൽ പുറത്തിറങ്ങിയ ലോകമെമ്പാടുളള സംഗീതാരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച

'സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ ' അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിതിരിവായിരുന്നു‌. നാടകളങ്ങളിലൂടെ സിനിമയിലെത്തിയ ക്രിസ്‌റ്റഫർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്‌ 1954ലാണ്‌. 1958ൽ പുറത്തിറങ്ങിയ ' സ്റ്റേജ്‌ സ്റ്റക്ക്‌ ' ആണ്‌ അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ' സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ 'നുശേഷം ജീവനുളള നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഞ്ച്‌ ഓസ്‌കറും, രണ്ട്‌ ഗോൾഡൻ ഗ്ലോബും നേടി ആ വർഷത്തെ ഏറ്റവും പണംവാരിപ്പടങ്ങളിലൊന്നായി. ജൂലി ആൻഡ്രൂസും, ക്രിസ്റ്റഫർ പ്ലമ്മറും മൽസരിച്ച അഭിനയിച്ച ചിത്രമാണ്‌ ' സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ '

1974കളിൽ നാടകത്തിൽ അദ്ദേഹം വീണ്ടും സജീവമായി. സിരാനോ, മാക്‌ബത്ത്‌, കിംങ്‌ ലിയർ ഉൾപ്പടെയുളള നാടകങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. 2011ൽ 82ാമത്തെ വയസിലാണ്‌ ക്രിസ്റ്റഫർ പ്ലമർ ഓസ്‌കാർ അവാർഡ്‌ ലഭിച്ചത്‌. ' ബിഗിനേഴ്‌സ്‌ ' എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു അവാർഡ്‌. ഏറ്റവും പ്രായം കൂടിയ ഓസ്‌കാർ ജേതാവായിരുന്നു പ്ലമ്മർ ആ സമയം. പിന്നീട്‌ 2017ലും അവാർഡിനായി അദ്ദേഹത്തെ നാമനിർദേശം ചെയ്‌തിരുന്നു.

1992ൽ പുറത്തിറങ്ങിയ സ്‌പൈക്‌ ലീയുടെ മാൽക്കോം എക്‌സ്‌, ടെറൻസ്‌ മാലിക്കിന്റെ ദി ന്യൂവേൾഡ്‌ ( 2005 ), റിയാൻ ജോൺസൺ നീവസ്‌ ഔട്ട്‌ ( 2019 ), ടോഡ്‌ റോബിൻസണിന്റെ ദി ലാസ്റ്റ്‌ ഫുൾ മെഷർ ( 2019 ) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

Related Articles