അച്ഛൻ എന്ന നിലയിൽ അഭിമാനം; വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുന്നതിൽ സന്തോഷം പങ്കുവച്ച് മോഹൻലാൽ

  • 12/02/2021

കൊച്ചി: സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിൻറെ മകൾ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിൻറേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തൻറെ മാർഷൽ ആർട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ.
 
ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെൻഗ്വിൻ ബുക്‌സാണ് ഇത് പുറത്തിറക്കുന്നത്.
 
തൻറെ വെയ്റ്റ് ലോസ് ജേണിയെ കുറിച്ച് അടുത്തിടെ വിസ്മയ ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ്‌‌ലാൻഡിലെ ഫിറ്റ്‍കോഹ് എന്ന ട്രെയിനിങ് സെൻററിൽ പരിശീലകൻ ടോണിയുടെ സഹായത്താലാണ് 22 കിലോ ഭാരത്തോളം തനിക്ക് കുറയ്ക്കാനായതെന്നും വിസ്മയ പറഞ്ഞിരുന്നു.

Related Articles