മലയാളത്തിലെ ആദ്യ സമ്പൂർണ വെബ് സീരീസ് 'ഇൻസ്റ്റഗ്രാമം' റിലീസിങ് തീയതി പ്രഖ്യാപിച്ചു

  • 20/02/2021



മലയാളത്തിലെ ആദ്യ സമ്പൂർണ വെബ് സീരിസായ 'ഇൻസ്റ്റഗ്രാമം' റിലീസിങ് തീയതി പ്രഖ്യാപിച്ചു. അണ്ടിപ്പാറ എന്ന ഗ്രാമം, അവിടെയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാമം എന്ന വെബ് സീരീസിലൂടെ. ബി.ടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുൽ നായരാണ് സംവിധാനം നിർവഹിക്കുന്നത്. ഇൻസ്റ്റഗ്രാമം ഒടിടി പ്ലാറ്റ്​ഫോമായ നീ സ്ട്രീം വഴി ഫെബ്രുവരി 22 ന് റിലീസ് ചെയ്യും.

പതിനാല് എപ്പിസോഡുകളാണ് ഈ സീരിസിലുളളത്. ദീപക് പറമ്പോൽ, സുബീഷ് സുധി, ബാലു വർഗീസ്, അര്ജ്ജുൻ അശോകൻ, ഗണപതി, സാബു മോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. ഒപ്പം സണ്ണി വെയ്ൻ,സിദ്ധാര്ത്ഥ് മേനോൻ, സാനിയ അയ്യപ്പൻ തുടങ്ങിയവർ അതിഥി താരങ്ങളായും എത്തുന്നുണ്ട്. നേരത്തെ ഈ കൂട്ടുകെട്ടിൽ പിറന്ന റിട്ടേൺ എന്ന ആൽബം സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമം വെബ്ബ് സീരീസി​െൻറ ചിത്രീകരണത്തിനിടെയായിരുന്നു ഈ ആൽബവും ഷൂട്ട് ചെയ്തത്. ഇൻസ്റ്റഗ്രാമത്തി​െൻറ ടീസറും  ശ്രദ്ധ നേടിയിരുന്നു.

Related Articles