2021ലെ ദാദാസാഹിബ് ഫാൽകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ അക്ഷയ് കുമാർ, നടി ദീപിക പദുകോൺ

  • 23/02/2021

ന്യൂ ഡെൽഹി: 2021ലെ  ദാദാസാഹിബ് ഫാൽകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ബോളിവുഡ് താരം അക്ഷയ് കുമാറും നടി ദീപിക പദുക്കോണുമാണ്. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്‌കാരം ലഭിച്ചത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുക്കോണിന് പുരസ്‌കാരവും ലഭിച്ചു.

'ദിൽ ബേച്ചാരെ' എന്ന നിരൂപകരുടെ പ്രത്യേക പരാമർശത്തിൽ മികച്ച നടനുള്ള പുരസ്‌കാരം അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഭിച്ചു. കിയാര അഡ്വാനിക്കാണ് മികച്ച നടിക്കുള്ള നിരൂപക പുരസ്‌കാരം ലഭിച്ചത്. നെറ്റ്ഫ്‌ലിക്‌സിലെ ‘ഗിൽറ്റി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കിയാരക്ക് പുരസ്‌കാരം.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്‌കാരത്തിന് അർഹമായി. ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങൾക്കും താരങ്ങൾക്കും പുരസ്‌കാരം ലഭിച്ചു.

Related Articles