സോഷ്യൽ മീഡിയയിൽ സജീവമായ അഹാന തന്റെവിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇത്തവണ മലയാളത്തിലെ പുതിയ ഹിറ്റ് ഗാനവുമായാണ് അഹാന എത്തിയിരിക്കുന്നത്. ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ…’ എന്ന റൊമാന്റിക് ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.ഏറെ മികച്ച ഗാനമാണിതെന്നു കുറിച്ചുകൊണ്ട് സംഗീതസംവിധായകൻ കൈലാസ് മേനോനെ ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതോടെ അഭിപ്രായവുമായി കൈലാസ് മേനോനും രംഗത്തെത്തി.അതിമനോഹരമായാണ് അഹാന പാടിയിരിക്കുന്നതെന്നും മികച്ച ആസ്വാദനാനുഭവമാണ് പാട്ട് സമ്മാനിക്കുന്നതെന്നും കൈലാസ് കുറിച്ചു. പാട്ടിലെ ‘പ്രണയം നീയാകുമോ’ എന്ന വരികളിലെ വേദന അഹാനയുടെ പാട്ടിലൂടെ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും കൈലാസ് മേനോൻ കൂട്ടിച്ചേർത്തു. വീഡിയോ കണ്ട് നിരവധി പേർ താരത്തിന്റെ പാട്ടിനെ പ്രശംസിച്ചു. അഹാന ഇത്രയും മനോഹരമായി പാടുമോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം. കൈലാസ് മേനോന്റെ സംഗീതസംവിധാന മികവിൽ പുറത്തിറങ്ങിയ പ്രണയഗാനം ചുരുങ്ങിയ സമയത്തിനകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. യുവഗായകൻ അയ്‌റാനും ഗായിക നിത്യമാമ്മനും ചേർന്നാണ് ‘അലരേ നീയെന്നിലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?