പിറന്നാൾ സമ്മാനം: മമ്മൂട്ടിക്ക് ഒപ്പം പ്രതിപക്ഷ നേതാവായി മുരളി ഗോപി; 'വൺ' ക്യാരക്ടർ പോസ്റ്റർ

  • 04/03/2021

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വൺ' എന്ന സിനിമയിൽ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മരമ്പള്ളി ജയാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. മുരളിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. മോഹൻലാൽ ചിത്രം ദൃശ്യം 2ൽ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പൊളിറ്റിക്കൽ എന്റർടെയിനർ സ്വഭാവമുള്ള വൺ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മിയാണ് നിർമ്മാണം. 

വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദർ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും. മമ്മൂട്ടിക്കൊപ്പം ജോജു ജോർജ്, നിമിഷാ സജയൻ, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,ബാലചന്ദ്രമേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലൻസിയർ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടർ റോണി, സാബ് ജോൺ ,ഡോക്ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഷൂട്ടിംഗ്. 2020ൽ ആണ് റിലീസ്.

Related Articles