ന്യൂ ഡെൽഹി: ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി പ്രിയദർശൻ സംവിധാനം ചെയ്‍ത മലയാള ചിത്രം 'മരക്കാർ: അറബിക്കടലിൻറെ സിംഹം'. മികച്ച നടിക്കുള്ള പുരസ്‍കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്‍കാരം. അതേസമയം മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേർക്കാണ്. തമിഴ് ചിത്രം 'അസുരനി'ലെ പ്രകടനത്തിന് ധനുഷും ഭോസ്‍ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‍പെയിയും മികച്ച നടനുള്ള പുരസ്‍കാരം പങ്കിട്ടു. മലയാള ചിത്രം ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യർ ആണ് മികച്ച നവാഗത സംവിധായകൻ. ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽപ്രത്യേക ജൂറി പരാമർശം- ബിരിയാണിസ്പെഷ്യൽ എഫക്‌ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻമികച്ച വരികൾ- കോളാമ്ബി, പ്രഭ വർമമികച്ച മലയാള ചിത്രം- കള്ളനോട്ടംമികച്ച തമിഴ്ചിത്രം- അസുരൻമികച്ച ഹിന്ദി ചിത്രം; ഛിഛോരെമികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടിമികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻമികച്ച സഹനടൻ- വിജയ് സേതുപതിമികച്ച നടി- കങ്കണ റണാവത്ത്മികച്ച നടൻ- മനോജ് വാജ്പേയി, ധനുഷ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?