ടെലിവിഷനിലും റെക്കോർഡ് തീർത്ത് ദൃശ്യം 2; ടി.ആർ.പിയിൽ ടോപ്പ് 3 ലിസ്റ്റിൽ

  • 28/05/2021

കൊച്ചി: ഒ.ടി.ടി റിലീസിന് പിന്നാലെ ടി.ആർ.പിയിലും റെക്കോർഡ് തീർത്ത് ദൃശ്യം 2. മോഹൻലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച്‌ എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചിത്രത്തിന് 6.58 ഇംപ്രഷനാണ് ലഭിച്ചത്.

ബാർക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെൻ ലിസ്റ്റിൽ ദൃശ്യം 2 മൂന്നാം സ്ഥാനത്താണ് ഉള്ളത്. മെയ് 15 മുതൽ 21 വരെയുളള ബാർക്ക് റേറ്റിംഗ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ബാർക്ക് റേറ്റിംഗിൽ സർവ്വകാല റെക്കോർഡുകളിൽ ഒന്നാണിതെന്ന് പ്രമുഖ ട്രാക്കറായ രമേശ് ബാല ട്വീറ്റ് ചെയ്തു.

മോഹൻലാലിന്റെ നാല് സിനിമകളാണ് എറ്റവും കൂടുതൽ പേർ കണ്ട പട്ടികയിൽ ഉള്ളത്. ദൃശ്യം 2വിന് പുറമെ പുലിമുരുകൻ, ലൂസിഫർ, ഒപ്പം എന്നിവയാണ് ടെലിവിഷനിൽ എറ്റവും കൂടുതൽ പേർ കണ്ട മോഹൻലാൽ സിനിമകൾ.
ഫെബ്രുവരി 19 നാണ് ചിത്രം ആമസോൺ പ്രൈമിൽ ദൃശ്യം 2 റിലീസ് ചെയ്തത്. മോഹൻലാൽ, മീന, എസ്‌തേർ, അൻസിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തിയത്.. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങൾ.

2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

Related Articles