കൊച്ചി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയറ്റർ പ്രദർശനം നിർത്തിവെക്കേണ്ടിവന്ന രജിഷ വിജയന്റെ സ്പോർട്സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചു. സംവിധായകൻ രാഹുൽ റിജി നായരാണ് ഇക്കാര്യം ഫേസ്ബുകിലൂടെ അറിയിച്ചത്.സൈന പ്ലേ, സിംപളി സൗത്, ഫിൽമി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാൽ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗൺലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകൻ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.2017ൽ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സംവിധായകനാണ് രാഹുൽ റിജി നായർ. സംവിധായകൻ തന്നെ രചനയും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്.സ്കൂൾ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തിൽ രജിഷയുടെ കഥാപാത്രം. 'ഫൈനൽസി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോർട്സ് ഡ്രാമയുമാണ് ഇത്. മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖർ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?