തിരുവനന്തപുരം: മലയാളിയായ ജയദേവൻ നായർക്ക് ഹോളിവുഡ് നോർത്ത് ഫിലിം പുരസ്കാരം. ഏറ്റവും മികച്ച സംഗീത സംവിധായകനു നൽകുന്ന 'ബെസ്റ്റ് ഒറിജിനൽ സ്കോർ' വിഭാഗത്തിലെ പുരസ്കാരമാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ൻസും സെർഗി വെൽബൊവെറ്റ്സും ചേർന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാർഡ്. കനേഡിയൻ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാദമിയാണ് ഹോളിവുഡ് നോർത്ത് ഫിലിം പുരസ്കാരം നല്കുന്നത്.ഗാന രചയിതാവും സാഹിത്യകാരനുമായിരുന്ന അഭയദേവിന്റെ കൊച്ചു മകനാണ് ജയദേവൻ. വയലിൻ വാദകനായ ജയദേവൻ ഡോ. ബാലമുരളീകൃഷ്ണ, യേശുദാസ്, ടി.എം. കൃഷ്ണ, അരുണ, സായിറാം, പി. ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം അന്താരാഷ്ട്ര വേദികളിൽ കച്ചേരികളിൽ വയലിൻ വായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പത്തോളം ആൽബങ്ങൾ ഇൻവിസ് മൾട്ടി മീഡിയ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാനഡയിലെ ടൊറന്റോ സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ജയദേവൻ കാൽ നൂറ്റാണ്ടായി കാനഡയിൽ സ്ഥിര താമസമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?