തിരുവനന്തപുരം: ആന്റോ ജോസ്ഫ് നിർമിക്കുന്ന ചിത്രങ്ങളായ മാലിക്കും കോൾഡ് കേസും ഒടിടി റിലീസിന്. മാലിക്കിൽ ഫഹദ് ഫാസിലും കോൾഡ് കേസിൽ പൃഥ്വിരാജുമാണ് നായകൻ. ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ചും സഹകരണം അഭ്യർത്ഥിച്ചും നിർമാതാവ് ആന്റോ ജോസഫ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കത്തയച്ചു.ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണിൽ പ്രൈമിലൂടെ റിലീസ് ചെയ്യുക. 22 കോടി രൂപയ്ക്കാണ് ചിത്രം ആമസോൺ പ്രൈം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ഫഹദ് ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യങ്ങളിൽ ഫഹദ് ചിത്രങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടുമൊരു ഫഹദ് ചിത്രം ഓ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഒടിടി റിലീസ് എന്നാണ് നിർമാതാവ് പറയുന്നത്.ടേക് ഓഫ്, സി യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, മാല പാർവതി, ദിലീഷ് പോത്തൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ ഉള്ളത്.ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാനു വർഗീസ്സ്അതേസമയം, തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘ കോൾഡ് കേസി’ ൽ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സത്യം, കാക്കി, വർഗം, മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിയുടെ പോലീസ് വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?