ബിഹാറില്‍ ഒരു പരീക്ഷ പ്രവേശന കാര്‍ഡില്‍ അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെയും, നടി സണ്ണി ലിയോണിന്റെയും പേരുകള്‍ ചേര്‍ത്ത സംഭവം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് താരങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിഹാറില്‍ വീണ്ടും അത്തരത്തിലൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.ഇത്തവണ മലയാളികളുടെ പ്രിയങ്കരിയായ നടി അനുപമ പരമേശ്വരനാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് റിസള്‍ട്ടില്‍ താരത്തിന്റെ ചത്രം നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടിലാണ് അനുപമയുടെ ചിത്രം കൊടുത്തിരിക്കുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴായിരുന്നു സംഭവം. ഉര്‍ദു, സംസ്‌കൃതം, സയന്‍സ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റിലാണ് അനുപമയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?