പാം ഡി ഓർ പുരസ്കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോയ്ക്ക്

  • 18/07/2021


കാൻസ്: കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോയ്ക്ക്. ടിറ്റാനെ എന്ന ചിത്രത്തിനാണ് പുരസ്കാരം. കാനിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു വനിതക്ക് പാം ഡി ഓർ പുരസ്കാരം ലഭിക്കുന്നത്. ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ൻ ക്യാംപെയ്നാണ് ഈ പുരസ്കാരം നേടിയ ആദ്യ വനിത. 1993 ലായിരുന്നു പുരസ്കാര നേട്ടം.

2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്സ് പുരസ്കാരം ഇറാനിൽ നിന്നും ഫിൻലന്റിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. അഷ്ഗർ ഫർഹാദിയുടെ എ ഹീറോ ജൂഹോ കുവോസ്മാനേന്റെ കംപാർട്ട്മെന്റ് 6 എന്നീ ചിത്രങ്ങളാണ് ഗ്രാൻഡ് പ്രിക്സ് നേടിയത്.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്സ് മികച്ച സംവിധായകനായി. വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് എന്ന നോർവീജിയൻ ചിത്രത്തിലൂടെ റെനറ്റ് റീൻസ്വ് മികച്ച നടിയും ആസ്ട്രേലിയൻ ചിത്രമായ നിട്രാമിലൂടെ കലേബ് ലാൻഡ്രി ജോൺസ് മികച്ച നടനുമായി.

ജപ്പാൻ ചിത്രമായ ഡ്രൈവ് മൈ കാറിന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കൾ.

Related Articles