ലൂസിഫറിന്റെ തെലുഗു പതിപ്പായി ഗോഡ്ഫാദർ: മോഷന്‍ പോസ്റ്റര്‍ പുറത്ത്

  • 21/08/2021


പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ലൂസിഫിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നു. സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നത്.

ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്നാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്. തെലുഗിൽ മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡെല പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ രാം ചരൺ, ആർ.ബി.ചൗധരി, എൻ.വി.പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും എസ് തമൻ സംഗീതവും കൈകാര്യം ചെയ്യുന്നു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്. പൃഥ്വിരാജും മോഹൻലാലും കൈകോർത്ത ലൂസിഫർ മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടുത്ത വർഷമാണ് റിലീസിനെത്തുക.

Related Articles