സാമന്തയേയും വിജയ് ദേവരകൊണ്ടയെയും പിന്തള്ളി രശ്മിക ഒന്നാം സ്ഥാനത്ത്

  • 18/10/2021

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഫോർബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം സമൂഹമാധ്യമത്തിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട താരം എന്ന പദവി രശ്മികയെ തേടിയെത്തിയിരിക്കുകയാണ്.

നടി സാമന്ത റൂത് പ്രഭുവിനെയും കന്നടതാരം യാഷിനെയും പിന്തള്ളിയാണ് രശ്മിക ഒന്നാം സ്ഥാനത്തെത്തിയത്. സോഷ്യൽ മീഡിയാ പേജുകളിൽ വൻമുന്നേറ്റമാണ് രശ്മിക നടത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ 22 മില്യണിൽപരം പേരാണ് രശ്മികയെ ഫോളോ ചെയ്യുന്നത്.

നടൻ വിജയ് ദേവരകൊണ്ട രണ്ടാംസ്ഥാനത്തും യഷ് മൂന്നാം സ്ഥാനത്തുമെത്തി. നടി സാമന്ത നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം അല്ലു അർജുനും നേടി.

താരങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലെ ആവറേജ് ലൈക്, കമന്റുകൾ, എൻ​ഗേജ്മെന്റ് റേറ്റ്, വീഡിയോ കാഴ്ചക്കാർ, ഫോളോവേഴ്സ് എന്നിവയെ ആസ്പദമാക്കിയാണ് പട്ടിക പുറത്തുവിട്ടത്.

Related Articles