അജിത്തിൻ്റെ 'വലിമൈ': ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു

  • 15/02/2022


അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വലിമൈ' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ഇപ്പോഴിതാ 'വലിമൈ' ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബൈക്ക് ചേസ് അടക്കമുള്ള രംഗങ്ങള്‍ 'വലിമൈ'യുടെ ആകര്‍ഷണമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബൈക്ക് ചേസിന്റെ ചെറു ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിരുന്നു. തിയറ്ററുകളില്‍ 'വലിമൈ' ചിത്രം വിസ്‍മയമാകും എന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് പുതിയതായും പുറത്തുവിട്ടിരിക്കുന്നത്. 'വലിമൈ'യുടെ പുതിയ പ്രമൊ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്. 

ഫെബ്രുവരി 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Related Articles