ആലിയ ഭട്ട് നായികയായ ചിത്രം 'ഗംഗുഭായ് കത്തിയാവാഡി' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. തിയറ്ററുകളിലും മികച്ച സ്വീകാര്യത ആദ്യ ദിവസം തന്നെ 'ഗംഗുഭായ് കത്തിയാവാഡി'ക്ക് ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.റിലീസ് ദിവസം ആലിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് 10.5 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയറ്ററില്‍ അനുവദിച്ചതെങ്കിലും മോശമല്ലാത്ത പ്രകടനം നടത്താൻ ചിത്രത്തിനായി. വാരാന്ത്യത്തില്‍ ആലിയ ഭട്ട് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ. ആലിയ ഭട്ടിന്റെ പ്രകടനമാണ് ചിത്രത്തിന്റ ഏറ്റവും വലിയ ആകര്‍ഷണമെന്നായിരുന്നു 'ഗംഗുഭായ് കത്തിയാവാഡി' കണ്ടവരുടെ അഭിപ്രായങ്ങള്‍.സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്. 'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?