മികച്ച ഓപണിംങുമായി അജിത്തിൻ്റെ വലിമൈ: ദിവസത്തില്‍ 100 കോടി

  • 27/02/2022


തമിഴ് സിനിമാ വ്യവസായം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണ് അജിത്ത് നായകനായ വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. 

പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 34.12 കോടിയാണ് ലഭിച്ചത്. ചെന്നൈ നഗരത്തില്‍ മാത്രം 1.82 കോടി റിലീസ് ദിനത്തില്‍ ചിത്രം നേടിയിരുന്നു. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു.

കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. 

ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള നേട്ടമാണ് ഇത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടവുമാണ് വലിമൈ. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. 

കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.

Related Articles