വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി. വലിയ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നത്. രണ്ട് ഗെറ്റപ്പുകളാണ് സുരേഷ് ഗോപിക്ക് ചിത്രത്തിലുള്ളത്. പൊലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 2012ലെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഇതിന് മുന്‍പ് പൊലീസ് വേഷത്തിലെത്തിയത്. സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?