നാല് ഉപകരണങ്ങളിൽ ഒരേസമയം നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ട് എങ്ങനെ ഉപയോഗിക്കാം

  • 23/03/2022



ദില്ലി: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കൾക്ക് പരീക്ഷിക്കുന്നതിനായി വാട്ട്‌സ്ആപ്പ് അതിന്റെ ഒന്നില്‍ കൂടുതല്‍ ഡിവൈസുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ബീറ്റയായി പരീക്ഷിക്കുകയാണ്. ബീറ്റാ ടെസ്റ്റിംഗ് അവസാനിപ്പിച്ച് മൾട്ടി-ഡിവൈസ് സേവനം സ്ഥിരമാക്കിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. 

ടെസ്റ്റിംഗ് കാലയളവിൽ, ഉപയോക്താക്കൾക്ക് മൾട്ടി-ഡിവൈസ് സേവനം ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാം. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പ് മൾട്ടി-ഡിവൈസ് സ്ഥിരതയുള്ള പതിപ്പ് പുറത്തിറക്കാൻ തുടങ്ങി, ഇത് മേലിൽ ഒരു ഓപ്റ്റ്-ഇൻ രീതിയില്‍ അല്ല. എല്ലാ ഉപയോക്താക്കൾക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. 

ഇത് പ്രകാരം മറ്റൊരു ഡിവൈസില്‍ ലോഗിൻ ചെയ്യുന്‍ ഓരോ തവണയും അവരുടെ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്ന സ്മാർട്ട്‌ഫോൺ കണക്റ്റുചെയ്യേണ്ട ആവശ്യമില്ലയ തന്നെ ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളിൽ വരെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ നിങ്ങളെ ഇത് സഹായിക്കും. 

നേരത്തെ വാട്ട്സ്ആപ്പ് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന പ്രധാന ഫോണിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി, ചാര്‍ജ് എന്നിവയെക്കുറിച്ച് മറ്റൊരു അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആകുലപ്പെടേണ്ടതുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രാഥമിക ഫോണിന് പുറമേ, വാട്ട്‌സ്ആപ്പ് വെബ് വഴി ലാപ്‌ടോപ്പുകൾ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പുകൾ പോലുള്ള മറ്റ് നാല് ഉപകരണങ്ങളിൽ വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്യാൻ മൾട്ടി-ഡിവൈസ് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു, അതും ഒരേ സമയത്ത്. 

ചുരുക്കത്തിൽ, വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് തുടരുന്നതിന് അവർ അവരുടെ പ്രാഥമിക ഫോണിനെ ആശ്രയിക്കുന്നില്ല. എന്നിരുന്നാലും, 14 ദിവസത്തിൽ കൂടുതൽ നിങ്ങളുടെ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്ന ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ, ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ വിച്ഛേദിക്കപ്പെടും. ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയും.

വാട്ട്‌സ്ആപ്പ് 4 ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:

1. ആദ്യം കണക്ട് ചെയ്യേണ്ട ഡിവൈസിന്‍റെ വെബ് ബ്രൗസറിൽ www.web.whatsapp.com എടുക്കുക. ഒരു QR കോഡ് സ്ക്രീനിൽ ദൃശ്യമാകും.
2. നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് തുറന്ന് സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനു തിരഞ്ഞെടുക്കുക.
3. അവിടെ കാണുന്ന മെനുകളില്‍ നിന്നും ""Link a Device."" ക്ലിക്കുചെയ്യുക.
4. നിങ്ങളുടെ ഉപകരണത്തിൽ ഇപ്പോൾ QR കോഡ് സ്കാൻ ചെയ്യാന്‍ സാധിക്കും, ഇപ്പോൾ നിങ്ങളുടെ ഫോണിനെക്കുറിച്ച് മറന്ന് മറ്റ് ഉപകരണങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ വാട്ട്സ്ആപ്പ് ഉപയോഗിക്കാം.

Related Articles