94-ാമത് ഓസ്കറിൽ നടൻ വിൽ സ്മിത് അവതാരകനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. നടന്റെ മുഖത്തടിയെ പ്രശംസിച്ച നടി തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.വിൽ സ്മിത്തിന്റെ നാല് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. സ്മിത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചത്. ഞാനും പ്രാര്‍ത്ഥിക്കാറും സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ടെന്നും എന്ന് വെച്ച് ഞാന്‍ ദൈവമാവുന്നില്ലെന്നും അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ടെന്നും കങ്കണ കുറിക്കുന്നു.94-ാമത് ഓസ്കർ വേദിയിൽ വച്ചായിരുന്നു വിൽ സ്മിത് അവതാരകനെ തല്ലിയത്. ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനകം രംഗത്തെത്തി. ഒടുവിൽ വിഷയത്തിൽ സ്മിത് മാപ്പുപറയുകയും ചെയ്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?