കൊച്ചി: ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് നടൻ ദീലിപും സംവിധായകൻ രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്. ഫിയോകിന്റെ ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്. എന്തിനും കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിച്ചു. തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ നടി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുണ്ടായിരുന്നില്ല. മേഖലയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.എന്നാൽ നേരത്തേ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞ ഘട്ടത്തിൽ സംവിധായകൻ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ രഞ്ജിത്തിനെതിരെ വിമർശനമുണ്ടായി. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ഇതിന് മറുപടിയായി രഞ്ജിത് പറഞ്ഞു. 'ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി നടിയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ നടിയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?