നാരദന്‍ ആമസോണ്‍ പ്രൈമില്‍; ആഷിക്, ടൊവീനോ ചിത്രത്തിന് ഒടിടി റിലീസ്

  • 08/04/2022


ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്‍ത ചിത്രം നാരദൻ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ചിത്രം പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു.

'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തിയ ഫീച്ചര്‍ ചിത്രമാണ് നാരദന്‍. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. 

പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത 'മിന്നല്‍ മുരളി'ക്കു ശേഷം ടൊവീനോയുടേതായി പുറത്തെത്തിയ ചിത്രവുമാണ് നാരദന്‍. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിച്ച ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്.

Related Articles