തമിഴ് നടനാണെങ്കിലും മലയാളത്തിലും തെന്നിന്ത്യയിലെ ഇതര ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ. അഭിനേതാവ് എന്നതിന് പുറമെ നിർമ്മാതാവിന്റെ വേഷത്തിലും താരം തിളങ്ങി കഴിഞ്ഞു. സുര്യ ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പലവേളകളിലും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാല സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരിക്കുകയാണ് താരം. കന്യാകുമാരിയിൽ വലിയ സെറ്റൊരിക്കിയാണ് വീടുകൾ നിർമ്മിച്ചത്. ഈ വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിച്ചത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂര്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റിയൽ ഹീറോ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?