സൂര്യഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തത്

  • 29/04/2022



2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ശനിയാഴ്ച തെക്ക്, പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാർട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളിൽ ആണ് ഗ്രഹണം സംഭവിക്കുന്നത്.

ഏപ്രിൽ 30-ന് വൈകുന്നേരം ചിലി, അർജന്റീന, ഉറുഗ്വേയുടെ ഭൂരിഭാഗം,തെക്കുപടിഞ്ഞാറൻ ബൊളീവിയ, തെക്കുകിഴക്കൻ പെറു എന്നിവിടങ്ങളിൽ സൂര്യൻ ഭാഗികമായി ഗ്രഹണം ചെയ്യുമെന്ന് നാസയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ സൂര്യഗ്രഹണം ഏപ്രിൽ 30 ന് അർദ്ധരാത്രി 12:15 മുതൽ പുലർച്ചെ 4:07 വരെയാണ് നടക്കുന്നത്.

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യുന്നു.

സൂര്യഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ശാസ്ത്രവും ജ്യോതിഷവും ഗ്രഹണസമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് പറയുന്നു. സൂര്യഗ്രഹണ സമയത്ത് ശക്തമായ വൈദ്യുതകാന്തിക തരംഗങ്ങൾ സൂര്യന്റെ ഉപരിതലത്തിൽ നിന്ന് വികിരണം ചെയ്യപ്പെടുന്നു. അതിനാൽ നഗ്നനേത്രങ്ങളാൽ അത് വീക്ഷിക്കുന്നത് കാഴ്ചയ്ക്ക് ഗുരുതരമായ ദോഷം ചെയ്യുമെന്ന് ശാസ്ത്രലോകം പറയുന്നു. 

ബ്രോഡ്‌കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലോ ടെലിസ്‌കോപ്പുകൾ, പ്രൊജക്‌ടറുകൾ എന്നിവയിലൂടെയാണ് സൂര്യഗ്രഹണം കാണാനുള്ള സുരക്ഷിതമായ മാർഗം.ഗ്രഹണ സമയത്ത് ഭക്ഷണവും വെള്ളവും കഴിക്കുന്നത് ഒഴിവാക്കണമെന്ന് ജ്യോതിഷപ്രകാരം പറയുന്നു. ഈ സമയത്ത് മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഗ്രഹണ സമയം പ്രാർത്ഥിക്കുന്നത് വലിയ നേട്ടങ്ങൾ നൽകുമെന്ന് ജ്യോതിഷപ്രകാരം പറയുന്നു. ഗ്രഹണ സമയത്ത് നെഗറ്റീവ് എനർജി വർദ്ധിക്കും. അതിനാൽ ഈ സമയത്ത് മംഗളകരമായ ജോലികൾ ചെയ്യാൻ പാടില്ലെന്നും ജ്യോതിഷം പറയുന്നു. 

Related Articles