ഗുരു സോമസുന്ദരം മലയാള സിനിമയില്‍ വീണ്ടും: ഇത്തവണ ജിപിക്കൊപ്പം

  • 03/05/2022



മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ വിശേഷണമുള്ള മിന്നല്‍ മുരളിയോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ഷിബു എന്ന ഒരു കഥാപാത്രത്തെയായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. വില്ലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ ഷിബുവിനും പ്രധാന്യം കിട്ടി. ഇപ്പോഴിതാ മലയാള സിനിമയില്‍ സജീവമാകുകയാണ് ഗുരു സോമസുന്ദരം.

രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഗുരു സോമസുന്ദരം അഭിനയിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ജിപി തന്നെയാണ് അറിയിച്ചത്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത്.

Related Articles