വീണ്ടും പാട്ടുമായി എ.ആർ.റഹ്മാന്റെ മകൾ ഖദീജ എത്തുന്നു: പാട്ടിന്റെ പോസ്റ്റർ പുറത്തിറങ്ങി

  • 05/05/2022


വീണ്ടും പാട്ടുമായി സംഗീതസംവിധായകന്‍ എ.ആർ.റഹ്മാന്റെ മകൾ ഖദീജ എത്തുന്നു. ‘കുഹു കുഹു’ എന്ന പേരിലാണ് പാട്ടൊരുക്കുന്നത്. പാട്ടിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഖദീജയുടെ കണ്ണുകൾ മാത്രം അനാവരണം ചെയ്ത പോസ്റ്റർ അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. 

പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണു ഖദീജയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. സഹോദരനും ഗായകനുമായ എ.ആർ.അമീനും പ്രതികരണം അറിയിച്ചിട്ടുണ്ട്. പുതിയ പാട്ടിനായി കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ. 

ഗായികയെന്ന നിലയിൽ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടി. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർത്ഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിയ്ക്കായുള്ള പ്രാർത്ഥനയായാണ് ഖദീജ ‘ഫരിശ്തോ’ ഒരുക്കിയത്. 

Related Articles