ബഹിരാകാശ ദൗത്യരംഗത്ത് ഒരു പടികൂടി കടന്ന് ഐഎസ്ആർഒ

  • 14/05/2022



ന്യൂഡൽഹി: ബഹിരാകാശ ദൗത്യരംഗത്ത് ഒരു പടികൂടി കടന്ന് ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിനുള്ള റോക്കറ്റിനെ ശക്തിപ്പെടുത്തുന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്.

ഇസ്രോയുടെ ഹ്യൂമൻ-റേറ്റഡ് സോളിഡ് ബൂസ്റ്റർ(എച്ച്എസ്200)ന്റെ പരീക്ഷണമാണ് വിജയം കണ്ടത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധാവൻ സ്‌പേസ് സെന്ററിലാ യിരുന്നു പരീക്ഷണം. എച്ചഎസ് സംവിധാനം ബഹിരാകാശ ദൗത്യത്തിൽ ആദ്യം ജ്വലിപ്പി ക്കുന്ന റോക്കറ്റാണ്. 4000 കിലോവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കാൻ അതിശക്തമായ മർദ്ദം നൽകാനുള്ള റോക്കറ്റാണ് വികസിപ്പിച്ചിരിക്കുന്നത്.

ജിഎസ്എൽവി എംകെ 3 എന്ന പൊതുവെ എൽവിഎം3 എന്ന് വിളിക്കുന്ന ഉപഗ്രഹ വിക്ഷേ പണ സംവിധാനത്തിന് ശക്തിപകരുന്ന ഖരഇന്ധന റോക്കറ്റ് ബൂസ്റ്ററാണ് പരീക്ഷിച്ചത്. എസ് 200 റോക്കറ്റിന് ശക്തിപകരുന്ന അനുബന്ധ സംവിധാനമാണ് പുതുതായി പരീക്ഷിച്ച എച്ച്എസ് 200.

വിഎസ്എസ്സിയിൽ വികസിപ്പിച്ച ബൂസ്റ്റർ സംവിധാനം ബഹിരാകാശ ദൗത്യത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്നും മേധാവിയായ എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

Related Articles