നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാർഡ് നേടി മിന്നൽ മുരളി

  • 18/05/2022



ടൊവിനോ- ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി. ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവിധ മേഖലകളിൽ ഉള്ള താരങ്ങൾ മിന്നൽ മുരളിയെ അനുകരിച്ചു കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ പുതിയ പുരസ്കാര തിളക്കത്തിൽ നിൽക്കുകയാണ് ബോസിൽ ചിത്രം. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിൽ രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.

Related Articles