ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടൻ രാജശേഖർ പറഞ്ഞു. ഏതാനാും ദിവസങ്ങൾക്ക് മുമ്പാണ് 'ശേഖർ' എന്ന് പേര് നൽകിയ ചിത്രം തിയറ്ററുകളിൽ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രംഗത്തെത്തിയത്. എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളത്തിൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് ജോസഫ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ജോജുവിന്‍റെ കഥാപാത്രം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്‍റെ സംവിധാനം എം.പത്മകുമാര്‍ ആണ്. ഷാഹി കബീര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്. സൗണ്ട് ഡിസൈന്‍ ടോണി ബാബു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോന്‍, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?