'ഹൃദയം' ഹിന്ദി റീമേക്കിലെ നായകനാകാൻ സെയ്‍ഫ് അലി ഖാന്റെ മകൻ

  • 30/05/2022



മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമായിരുന്നു 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹൻലാല്‍ നായകനായ 'ഹൃദയം' കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലെ നായകനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനെ നായകനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കരണ്‍ ജോഹറിന്റെ 'റോക്കി ഓര്‍ റാണി കി പേരം കഹാനി'യുടെ അസോസിയേറ്റാണ് ഇബ്രാഹിം. സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷൻസുമാണ് 'ഹൃദയ'ത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കിയത്. ഇബ്രഹാമിന്റെ സഹോദരി സാറ അലി ഖാൻ നേരത്തെ 'കേദര്‍നാഥ്' എന്ന് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയിരുന്നു. ഹൃദയം റീമേക്ക് ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിനു ദര്‍ശനയ്‍ക്കും പുറമേ കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിച്ചു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്.

Related Articles