റിലീസിന് മുൻപ് വിറ്റുപോയത് ഭീമൻ തുകയ്ക്ക്: കമല്‍ ഹാസൻ്റെ വിക്രം 200 കോടി ക്ലബിൽ

  • 31/05/2022



കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ അവകാശം വിറ്റുപോയത് ഭീമന്‍ തുകയ്ക്ക്. സാറ്റ്‌ലൈറ്റിലും ഒടിടിയിലുമായി വ്യത്യസ്ത ഭാഷകളില്‍ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്.

ജൂണ്‍ 3 നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സിനാണ്. എസ്. എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കമല്‍ഹാസന്‍ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഷിബു തമീന്‍സ് പറഞ്ഞു. ലോകേഷ് കനകരാജ് ഒരു ഫാന്‍ ബോയ് എന്ന നിലയില്‍ കൂടി സംവിധാനം നിര്‍വഹിച്ച ചിത്രമായതിനാല്‍ വിക്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക് ബസ്റ്റര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു

Related Articles