കോടതി മുറിക്കുള്ളില്‍ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകരുടെ കഥ പറയുന്ന ' വാശി' ജൂണ്‍ പതിനേഴിന്

  • 09/06/2022




കൊച്ചി: രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു ജി. രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വാശി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം ജൂണ്‍ പതിനേഴിന് ഉര്‍വ്വശി തീയേറ്റേഴ്‌സും രമ്യാ മൂവീസ്സും ചേര്‍ന്നു പ്രദര്‍ശനത്തിനെത്തിക്കുന്നു.

കോടതി മുറിക്കുള്ളില്‍ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകര്‍. എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിലും ഇവര്‍ ഒന്നായി. പിന്നീടുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ്സും പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം കീര്‍ത്തി സുരേഷുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ എബി മാത്യുവിനേയും, മാധവി മോഹനേയും അവതരിപ്പിക്കുന്നത്.

ഇവര്‍ക്കു പുറമേ അനുമോഹന്‍, ബൈജു സന്തോഷ്, ഡോ. റോണി, നന്ദു കോട്ടയം രമേഷ്, ജി.സുരേഷ്‌കുമാര്‍, അനഘ നാരായണന്‍, തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം വനിത കൃഷ്ണചന്ദ്രന്‍, മിഥുന്‍ എം., ഡാന്‍, വിനോദ് തോമസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അമല്‍ദേവ്, മായാ വിശ്വനാഥ്, ഗീതി സംഗീത, ആര്‍.ജെ. രഘു, സീമാ നായര്‍, അര്‍മ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

നീല്‍ഡി കുഞ്ഞ ഛായാഗ്രഹണവും അര്‍ജു ബെന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍- ദിവ്യാ ജോര്‍ജ്, മേക്കപ്പ്- പി.വി.ശങ്കര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നിഥിന്‍ മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണന്‍.
- വാഴൂര്‍ ജോസ്
ഫോട്ടോ- രോഹിത് കെ സുരേഷ്.

Related Articles